21 July, 2025 07:17:07 PM
ജോലിക്കൊപ്പം എം.ജിയില്‍ എക്സിക്യുട്ടീവ് എം.ടെക് പഠിക്കാം

കോട്ടയം: ജോലി ചെയ്യുന്നവര്‍ക്ക് പോളിമെര്‍ സയന്‍സ് ആന്‍റ് നാനോടെക്നോളജിയില്‍ എംടെക് പഠനം നടത്താന്‍ അവസരമൊരുക്കി മഹാത്മാ ഗാന്ധി സര്‍വകലാശാല. സ്കൂള്‍ ഓഫ് പോളിമെര്‍ സയന്‍സ് ആന്‍റ് ടെക്നോളജി നടത്തുന്ന പ്രോഗ്രാമിലെ 24 സീറ്റുകളില്‍ നാലെണ്ണം വിദേശ വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. ജോലിയെ ബാധിക്കാത്ത രീതിയിലാണ് ക്ലാസുകള്‍ ക്രമീകരിക്കുക.
എംഎസ്സി(നാനോസയന്‍സ് ആന്‍റ് നാനോടെക്നോളജി, ഫിസിക്സ്, കെമിസ്ട്രി, മെറ്റീരിയല്‍ സയന്‍സ്, പോളിമെര്‍ സയന്‍സ്, അല്ലെങ്കില്‍ ഏതെങ്കിലും അനുബന്ധ വിഷയം) അല്ലെങ്കില്‍ ബിടെക്(പോളിമെര്‍ എൻജിനീയറിങ്, പോളിമെര്‍ ടെക്നോളജി, നാനോസയന്‍സ് ആന്‍റ് നാനോ ടെക്നോളജി, കെമിക്കല്‍ എന്‍ജിനിയറിംഗ്, കെമിക്കല്‍ ടെക്നോളജി, ഇലക്ട്രോണിക്സ് ആന്‍റ് കമ്യൂണിക്കേഷന്‍, ബയോ ടെക്നോളജി, മെറ്റീരിയല്‍ സയന്‍സ്, മെക്കാനിക്കല്‍ അല്ലെങ്കില്‍ അനുബന്ധ വിഷയങ്ങള്‍) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരെ സ്പോണ്‍സര്‍ഷിപ്പോടെ നോമിനേറ്റ് ചെയ്യാം. സ്പോണ്‍സര്‍ഷിപ്പില്ലാത്തവര്‍ക്ക് നേരിട്ട് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 30. ഫോണ്‍- 7012743793, 97422 93746. വെബ് സൈറ്റ്-www.mgu.ac.in, www.spst.mgu.a-c.in ഇമെയില്‍- exemtechmgu@gmail.com