08 July, 2025 06:56:50 PM
ഓണേഴ്സ് ബിരുദം; രണ്ടാം പ്രത്യേക ലോട്ട്മെന്‍റിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്സ് ബിരുദ പ്രവേശനത്തിന് പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കുള്ള രണ്ടാം പ്രത്യേക അലോട്ട്മെന്‍റിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി. നാളെ വൈകുന്നേരം വരെ രജിസ്റ്റര്‍ ചെയ്യാം. എല്ലാ വിഭാഗങ്ങളില്‍പെട്ടവര്‍ക്കും അപേക്ഷ നല്‍കാനാകും.
ഇതുവരെ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്കും അലോട്ട്മെന്‍റ് ലഭിക്കാത്തവര്‍ക്കും അലോട്ട്മെന്‍റ് റദ്ദായവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കും എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും അപേക്ഷ സ്വീകരിക്കും. നിലവില്‍ അപേക്ഷിച്ചവര്‍ക്ക് ഓപ്ഷനുകള്‍ മാറ്റി നല്‍കുന്നതിനും അവസരമുണ്ട്.
നിലവില്‍ അപേക്ഷിച്ചവര്‍ പ്രത്യേക അലോട്ട്മെന്‍റില്‍ പരിഗണിക്കപ്പെടുന്നതിന് പുതിയതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യണം. പ്രവേശനം എടുത്തവര്‍ പ്രത്യേക അലോട്ട്മെന്‍റില്‍ അപേക്ഷിക്കുകയും അലോട്ട്മെന്‍റ് ലഭിക്കുകയും ചെയ്താല്‍ പുതിയതായി ലഭിക്കുന്ന പ്രോഗ്രാമിലേക്ക് മാറേണ്ടിവരും.
കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍(cap.mgu.ac.in/) ലഭ്യമാണ്.