29 April, 2025 06:13:12 PM
മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്; അപേക്ഷിക്കാം

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓപ്പണ്‍ കാറ്റഗറിയിലുള്ളവര്‍ക്ക് സയന്‍സ് വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കും മാനവിക വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കുമുണ്ടായിരിക്കണം. എസ്.സി, എസ്.ടി. വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് സയന്‍സ് വിഷയങ്ങളിലും മാനവിക വിഷയങ്ങളിലും 45 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. കമ്മ്യുണിറ്റി ഡവലപ്മെന്‍റ്, സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക് എന്നിവയിലായിരിക്കും പ്രത്രേക പരിശീലനം. അപേക്ഷാ ഫോറം വുേേെ https://iucds.mgu.ac.in/ എന്ന വെബ് സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. മെയ് 16 വരെ അപേക്ഷ സ്വീകരിക്കും .ഫോണ്‍- 8891391580. ഇമെയില്‍ -iucdsmgu@mgu.ac.in