28 April, 2025 07:16:58 PM
സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഇംഗ്ലീഷ് പരിശീലനം

കോട്ടയം: എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടൂ വരെയുള്ള വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് ഭാഷാ മികവ് വര്‍ധിപ്പിക്കാന്‍ എം.ജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സ് പ്രത്യേക പരിശിലീന പരിപാടി സംഘടിപ്പിക്കുന്നു. മെയ് 13 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് ക്ലാസ്.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് അവസരം. ഫീസ് 1500 രൂപ. മെയ് ഏഴുവരെ രജിസ്റ്റര്‍ ചെയ്യാം. ഇംഗ്ലീഷില്‍ സംസാരിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കുന്നുതിനും വ്യാകരണവും പദസമ്പത്തും മെച്ചപ്പെടുത്തുന്നതിനും പരിശീലന പരിപാടി സാഹായകരമാകുമെന്ന് സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടര്‍ ഡോ. സജി മാത്യു പറഞ്ഞു. ഗെയിമുകള്‍, ആകര്‍ഷകമായ പഠന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ക്ലാസുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. https://tinyurl.com/27tc3bme എന്ന ലിങ്കില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. ഇമെയില്‍:summerschoolofletters2025@gmail.com