24 April, 2025 05:41:08 PM


കേന്ദ്ര ഗ്രാന്‍റ്; എം.ജി സര്‍വകലാശാലയെ അഭിനന്ദിച്ച് മന്ത്രി



കോട്ടയം: കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴില്‍ പാര്‍ട്ട്നര്‍ഷിപ്പ് ഫോര്‍ അക്സിലറേറ്റഡ്  ഇന്നവേഷന്‍ ആന്‍റ് റിസര്‍ച്ച്(പെയര്‍) പരിപാടിയില്‍ ഗവേഷണ ഗ്രാന്‍റ് നേടിയ മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്‍റെ അഭിനന്ദനം. സര്‍വകലാശാലയില്‍ മികവിന്‍റെ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ ഉള്‍പ്പെടെയുള്ള ഗവേഷണ സംഘാംഗങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു. 

സിന്‍‍ഡിക്കേറ്റ് അംഗങ്ങള്‍, സെനറ്റ് അംഗങ്ങള്‍, രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മഹാത്മാ ഗാന്ധി സര്‍വകലാശാല ഉള്‍പ്പെട്ട ബയോമെഡിക്കല്‍ ഗവേഷണ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ നൂറു കോടി രൂപയുടെ ഗ്രാന്‍റാണ് അനുവദിച്ചത്.  ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികവുറ്റ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി വിഭാവനം ചെയ്ത പദ്ധതിയില്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്‍റെ അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനാണ് ഗ്രാന്‍റ് നല്‍കുന്നത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 954