03 April, 2025 07:53:04 PM
എല്‍.എല്‍.ബി സ്പോട്ട് അഡ്മിഷന്‍ ഏപ്രില്‍ ഏഴിന്

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പഠന വകുപ്പായ സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ പഞ്ചവത്സര എല്‍എല്‍ബി പ്രോഗ്രാമില്‍ (ഓണേഴ്സ് 2024 അഡ്മിഷന്‍) ഒഴിവുള്ള സംവരണ സീറ്റുകളില്‍ ഏപ്രില്‍ ഏഴിന് സ്പോട്ട് അഡ്മിഷന്‍ നടക്കും. എസ്.സി, എസ്.ടി, എല്‍സി-രണ്ടു വീതം, ഈഴവ, ധീവര, വിശ്വകര്‍മ, കുടുംബി, എക്സ് ഒബിസി- ഒന്നുവീതം എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. യോഗ്യരായ വിദ്യാര്‍ഥികള്‍ അസ്സല്‍ രേഖകളുമായി രാവിലെ 11ന് വകുപ്പ് ഓഫീസില്‍ നേരിട്ട് എത്തണം. സംവരണ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ അഭാവത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സര്‍വകലാശാലാ പൊതുപ്രവേശനത്തിന്‍റെ മാനദണ്ഡങ്ങള്‍ പാലിച്ച് ഇതര വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളെ പരിഗണിക്കും.