31 March, 2025 08:55:37 AM


സംഗീത സെമിനാര്‍ ഏപ്രില്‍ രണ്ടു മുതല്‍



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സയന്‍സ് ഓഫ് മ്യൂസിക് സംഘടിപ്പിക്കുന്ന സംഗീത സെമിനാര്‍ ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സിലെ സെമിനാര്‍ ഹാളില്‍ രണ്ടിനു രാവിലെ പത്തിന് ആരംഭിക്കുന്ന പരിപാടിയില്‍ അനന്തപത്മനാഭന്‍ തൃശൂര്‍, പ്രഫ. കടമ്മനിട്ട വാസുദേവന്‍പിള്ള, നെടുംപിള്ളി റാംമോഹന്‍, അറയ്ക്കല്‍ നന്ദകുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. രണ്ടിന് വൈകുന്നേരം നാലിന് കൊല്ലം ജി.എസ്. ബാലമുരളിയും സംഘവും അവതരിപ്പിക്കുന്ന സംഗീതകച്ചേരി നടക്കും.വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9446356612 എന്ന നമ്പരില്‍ ബന്ധപ്പെടണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 955