31 March, 2025 08:48:29 AM
എം.ജി സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ക്ക് നാളെ വരെ അപേക്ഷിക്കാം

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുടെ 2025 ജനുവരി സെഷനിനില്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി യു.ജി.സിയുടെ നിര്‍ദേശപ്രകാരം നാളെ(ഏപ്രില്‍ 1) വൈകുന്നേരം അഞ്ചുവരെ നീട്ടി.
സെന്‍റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷന്‍റെ എംബിഎ (ഹ്യൂമന്‍ റിസോഴ്സ്, മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്), എം.കോം ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍, എം എ ഇംഗ്ലീഷ്, ബി.കോം (ഓണേഴ്സ്) എന്നീ ഓണ്‍ലൈന്‍ പ്രോഗ്രാമുകളില്‍ ലോകത്ത് എവിടെനിന്നും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം.
യു.ജി.സി യുടെ അംഗീകാരത്തോടെ നടത്തുന്ന പ്രോഗ്രാമുകള്‍ റഗുലര്‍ ഡിഗ്രിക്ക് തുല്യമാണ്. ജോലിചെയ്യുന്നവര്‍ക്കും പഠിക്കാന്‍ കഴിയുന്ന പ്രോഗ്രാമുകളുടെ എല്ലാ നടപടികളും ഓണ്‍ലൈനിലാണ്.
വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും cdoe.mgu.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍-0481 2731010, 9188918258 , 9188918259, 8547852326.