21 March, 2025 07:14:43 PM


എം.ജി സര്‍വകലാശാലയില്‍ സൗജന്യ തൊഴില്‍ മേള മാര്‍ച്ച് 28ന്



കോട്ടയം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തിലുള്ള സൗജന്യ തൊഴില്‍ മേള മാര്‍ച്ച് 28ന് രാവിലെ 10 മുതല്‍ നടക്കും. 

വിവിധ സ്വകാര്യ അാപനങ്ങളിലെ 150-ഓളം ഒഴിവുകളില്‍ നിയമനത്തിനായി എസ്എസ്എല്‍സി, പ്ലസ് ടൂ, ഐടിഐ,ഡിപ്ലോമ,ഡിഗ്രി,പിജി, ബിടെക് എന്നിവയില്‍ ഏതെങ്കിലുമോ മറ്റ് ഉയര്‍ന്ന യോഗ്യതകളോ ഉള്ളവര്‍ക്ക്  പങ്കെടുക്കാം. 

താല്പര്യമുള്ളവര്‍ മാര്‍ച്ച്   27നു  വൈകുന്നേരം അഞ്ചിനു മുന്‍പ്  empekm.in/mccktm  എന്ന ലിങ്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യണം. ഒഴിവുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ www.facebook.com/MCCKTM  എന്ന ഫേസ്ബുക് പേജില്‍ ലഭിക്കും. ഫോണ്‍-0481-2731025, 9495628626.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K