21 March, 2025 07:10:40 PM
നാനോ ടെക്നോളജി രാജ്യാന്തര സമ്മേളനം തുടങ്ങി

കോട്ടയം: നാനോ ടെക്നോളജി രാജ്യാന്തര സമ്മേളനം തുടങ്ങി. പോളിമെറുകളുടെയും നാനോ പദാര്‍ത്ഥങ്ങളുടെയും നൂതന സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന ത്രിദിന രാജ്യാന്തര സമ്മേളനം മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ആരംഭിച്ചു. വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.
ബ്രസീലിലെ ഉബെര്‍ലാന്‍ഡിയ ഫെഡറല്‍ യൂണിവേഴ്സിറ്റിയിലെ പ്രഫ.ഡാനിയല്‍ പാസ്ക്വിനി മുഖ്യാതിഥിയായിരുന്നു. മുന്‍ വൈസ് ചാന്‍സലറും സ്കൂള്‍ ഓഫ് നാനോ സയന്‍സ് ആന്‍റ് നാനോ ടെക്നോളജി ഡയറക്ടറുമായ പ്രഫ. സാബു തോമസ് ആമുഖ പ്രഭാഷണം നടത്തി.
ഇന്‍റര്‍നാഷണല്‍ ആന്‍റ് ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍റ് നാനോ ടെക്നോളജി, സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സ്, സ്കൂള്‍ ഓഫ് നാനോസയന്‍സ് ആന്‍റ് നാനോ ടെക്നോളജി എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
മൂന്നു ദിവസത്തെ സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 200 പ്രതിനിധികള്‍ നേരിട്ടും ഓണ്‍ലൈനിലുമായി പങ്കെടുക്കുന്നുണ്ട്.