17 March, 2025 06:51:29 PM


ബിരുദ സര്‍ട്ടിഫിക്കറ്റ്; പുനര്‍ മൂല്യനിര്‍ണയ ഫലം ചേര്‍ക്കാത്തവര്‍ ബന്ധപ്പെടണം



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍നിന്നും 2017 മുതല്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ വിജയിച്ചശേഷം സെമസ്റ്റര്‍ പരീക്ഷയുടെ പുനര്‍ മൂല്യനിര്‍ണയഫലം ചേര്‍ത്ത കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റ് ഇല്ലാതെ ബിരുദ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചവര്‍ ഏപ്രില്‍ 15ന് മുന്‍പ്  സര്‍വകലാശാലയില്‍ ബന്ധപ്പെടണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. സര്‍വകലാശാലയില്‍നിന്ന് പല തവണ ബന്ധപ്പെട്ടിട്ടും പ്രതികരിക്കാത്ത അപേക്ഷകരുടെ പട്ടിക സര്‍വകലാശാലാ വെബ് സൈറ്റില്‍ (www.mgu.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ഇതില്‍ ഉള്‍പ്പെട്ടവര്‍ പട്ടികയ്ക്കൊപ്പം നല്‍കിയിട്ടുള്ള ഫോണ്‍ നമ്പരിലോ ce@mgu.ac.in എന്ന ഇമെയില്‍ വിലാസത്തിലോ ആണ് ബന്ധപ്പെടേണ്ടത്. നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രതികരിക്കാത്തവരുടെ പുനര്‍ മൂല്യനിര്‍ണയത്തിന്‍റെ ഫലം സര്‍വകലാശാലാ തലത്തില്‍ റദ്ദ് ചെയ്ത് ബിരുദ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946