12 March, 2025 07:49:51 PM
മൈക്രോബയോം ഐഡിയത്തോണ്‍; എം.ജി സര്‍വകലാശാലയ്ക്ക് പുരസ്കാരം

കൊച്ചി: സംസ്ഥാന സ്റ്റാര്‍ട്ടപ്പ് മിഷനും സെന്‍റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ മൈക്രോബയോമും സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവിന്‍റെ ഭാഗമായ ഐഡിയത്തോണില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് പുരസ്കാരം. സര്‍വകലാശാലയിലെ സ്കൂള്‍ ബയോസയന്‍സസില്‍ ഡോ. ടി.ആര്‍ കീര്‍ത്തിയുടെ മേല്‍നോട്ടത്തില്‍ ഗവേഷണം നടത്തുന്ന എസ്. ഗായത്രി, ജീന സൂസന്‍ ജോസഫ് എന്നിവര്‍ അവതരിപ്പിച്ച സ്റ്റാര്‍ട്ടപ്പ് ആശയമാണ് പുരസ്കാരം നേടിയത്. പട്ടുനൂല്‍പ്പുഴുക്കളുടെ ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കുന്നതിനും മേല്‍ത്തരം പട്ട് ഉത്പാദിപ്പിക്കുന്നതിനും ഉപകരിക്കുന്ന സാങ്കേതിക വിദ്യയാണിത്.