05 March, 2025 07:22:13 PM


മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ദേശീയ ശാസ്ത്ര ദിനാചരണം നടത്തി



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റഗ്രറ്റഡ് പ്രോഗ്രാംസ് ആന്‍റ് റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സസില്‍ (ഐഐആര്‍ബിഎസ്) ദേശീയ ശാസ്ത്രദിനാചരണം വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.  

ശാസ്ത്ര മാസികയായ ലോഗിയോസിന്‍റെ പ്രകാശനവും വൈസ് ചാന്‍സലര്‍ നിര്‍വഹിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. കെ.ആര്‍. ബൈജു, ജോയിന്‍റ് ഡയറക്ടര്‍മാരായ  ഡോ. മഹേഷ് മോഹന്‍, ഡോ.എസ്. അനസ്, യൂണിവേഴ്സിറ്റി റിസര്‍ച്ച് ഡയറക്ടര്‍ ഡോ. കെ. ജയചന്ദ്രന്‍, കോളജ് ഡവലപ്മെന്‍റ് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. പി.ആര്‍. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു. 

കൈരളി ഗവേഷണ പുരസ്കാരം നേടിയ ഡോ.എസ്.അനസിനെ ചടങ്ങില്‍ ആദരിച്ചു. ശാസ്ത്ര പ്രചാരണ പ്രഭാഷണം അദ്ദേഹം നിര്‍വഹിച്ചു. ദിനാചരണത്തിന്‍റെ ഭാഗമായി ശാസ്ത്ര ക്വിസ്, അവതരണ മത്സരങ്ങളും നടത്തി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943