17 February, 2025 06:25:36 PM
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നാളെ എം.ജി സര്‍വകലാശാല സന്ദര്‍ശിക്കും

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലാ ചാന്‍സലറായ സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നാളെ(ഫെബ്രുവരി 18) സര്‍വകലാശാലയില്‍ സന്ദര്‍ശനം നടത്തും. ചുമതലയേറ്റശേഷം ആദ്യമായാണ് അദ്ദേഹം സര്‍വകലാശാലയില്‍ എത്തുന്നത്. രാവിലെ 11ന് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാറിന്‍റെ നേതൃത്വത്തില്‍ ഗവര്‍ണറെ സ്വീകരിക്കും. സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി സംവദിക്കുന്ന അദ്ദേഹം കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സ്, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ്, എം.ജി സര്‍വകലാശാലാ ഇന്നവേഷന്‍ ഫൗണ്ടേഷന്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. സര്‍വകലാശാലയിലെ ഗവേഷണങ്ങള്‍, കായിക മേഖലയിലെ നേട്ടങ്ങള്‍, യൂണിവേഴ്സിറ്റി ഓഫ് ദ തേഡ് ഏജിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഗവര്‍ണര്‍ക്കു മുന്നില്‍ അവതരിപ്പിക്കും.