21 January, 2025 04:15:29 PM


പണിമുടക്ക്: ഐക്യദാർഢ്യം പ്രകടിപ്പിച്ച് എം ജി യൂണിവേഴ്സിറ്റി പെൻഷണേഴ്സ് യൂണിയൻ



ഏറ്റുമാനൂര്‍: സെറ്റോയുടേയും എം ജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റേയും നേതൃത്വത്തിൽ, ശമ്പള പരിഷ്കരണ,ക്ഷാമബത്ത കുടിശികകൾ  അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ 22.1.25 ൽ  പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കും അധ്യാപ കർക്കും ഐക്യദാർഢ്യം അറിയിച്ച് എംജി യൂണിവേഴ്സിറ്റി പെൻഷണേഴ്സ് യൂണിയൻ എം ജി ക്യാമ്പസ്സിൽ  പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. പെൻഷണേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ജി. പ്രകാശ്  യോഗം ഉദ്ഘാടനം ചെയ്തു. ട്രഷറർ എം കെ പ്രസാദ് പ്രസംഗിച്ചു. പ്രസിഡന്റ് ഇ ആർ അർജുനൻ  നേതാക്കളായ ജോർജ് വറുഗീസ്,  തമ്പി മാത്യു, ടി ജോൺസൺ, വി. എസ് ഗോപാലകൃഷ്ണൻ, അലക്സ് മാത്യു, വി എസ് നാസ്സർ,എ പദ്മകുമാരിയമ്മ, ലിലാ മണി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K