09 January, 2025 07:27:22 PM
ഖരഗ്പൂര്‍ ഐ.ഐ.ടിയുടെ 2024ലെ ഡിസ്റ്റിംഗുഷ്ഡ് അലുംനസ് അവാര്‍ഡ് പ്രഫ. സാബു തോമസിന്
കോട്ടയം: ഖരഗ്പൂര്‍ ഐ.ഐ.ടിയുടെ 2024ലെ ഡിസ്റ്റിംഗുഷ്ഡ് അലുംനസ് അവാര്‍ഡിന് മഹാത്മാ ഗാന്ധി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറും സ്കൂള്‍ ഓഫ് നാനോ സയന്‍സ് ആന്‍റ് നാനോ ടെക്നോളജി ഡയറക്ടറുമായ പ്രഫ. സാബു തോമസ് തിരഞ്ഞെടുക്കപ്പെട്ടു. വിവിധ മേഖലകളില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ പൂര്‍വ വിദ്യാര്‍ഥികളായ 13 പേര്‍ക്കാണ് ഇത്തവണ പുരസ്കാരം നല്‍കിയത്. അക്കാദമിക, ഗവേഷണ മേഖലകളിലെ നേട്ടങ്ങളും പൊതു സമൂഹത്തിന് നല്‍കിയ സേവനങ്ങളും പരിഗണിച്ചാണ് പ്രഫ. സാബു തോമസിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ഐ.ഐ.ടിയുടെ എഴുപതാമത് ബിരുദ ദാനച്ചടങ്ങിനോടനുബന്ധിച്ച് അവാര്‍ഡ് സമ്മാനിച്ചു.