09 December, 2024 06:52:46 PM
ജനാധിപത്യ ധാര്‍മികതയില്‍ കേരളം മാതൃക- ഒല്ലെ ടോണ്‍ക്വിസ്റ്റ്

ജനാധിപത്യ ധാര്‍മികതയില്‍ കേരളം ആഗോളതലത്തില്‍തന്നെ വേറിട്ട മാതൃകയാണെന്ന് സ്വീഡിഷ് സാമൂഹിക ശാസ്ത്രജ്ഞനും ഓസ്ലോ സര്‍വകലാശാലയിലെ എമിരിറ്റസ് പ്രഫസറുമായ ഒല്ലെ ടോണ്‍ക്വിസ്റ്റ് അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ സംഘടിപ്പിച്ച ഇമ്മാനുവല്‍ വാലര്‍സ്റ്റൈന്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു
പങ്കാളിത്ത ജനാധിപത്യ ഭരണവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസന സമീപനവും സജീവമായി നിലനിര്‍ത്തുന്നതില്‍ ഈ ജനാധിപത്യ ധാര്‍മികതയ്ക്ക് നിര്‍ണായക പങ്കുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള സഹകരണവും ക്രിയാത്മ സമീപനങ്ങളും വഴി സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ കേരളത്തിന് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈസ് ചാന്‍സലര്‍ സി.ടി അരവിന്ദകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പി.കെ. മൈക്കിള്‍ തരകന്‍ അധ്യക്ഷത വഹിച്ചു. കെ.എം. സീതി സംസാരിച്ചു.