03 December, 2024 07:06:24 PM


രാജ്യാന്തര പോളിമെര്‍ കോണ്‍ഫറന്‍സ് തുടങ്ങി



കോട്ടയം: എം.ജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് പോളിമെര്‍ സയന്‍സ് ആന്‍റ് ടെക്നോളജിയും ഖരഗ്പൂര്‍ ഐ.ഐ.ടിയിലെ റബര്‍ ടെക്നോളജി സെന്‍ററും സംയുക്തമായി സംഘടിപ്പിച്ച പോളിമെറ-2024 രാജ്യാന്തര പോളിമെര്‍ സയന്‍സ് കോണ്‍ഫറന്‍സ്  വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.

സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറും സര്‍വകലാശാലയിലെ ഇന്‍റര്‍ നാഷണല്‍ ആന്‍റ് ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍റ് നാനോ ടെക്നോളജി ഡയറക്ടറുമായ പ്രഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു.

ഖരക്പൂര്‍ ഐ.ഐ.ടിയിലെ പ്രഫ. കിന്‍സുക് നസ്കര്‍, സ്കൂള്‍ ഓഫ് പോളിമെര്‍ സയന്‍സ് ആന്‍റ് ടെക്നോളജി ഡയറക്ടര്‍ ഡോ. എം.എസ്. ശ്രീകല, ബാംഗ്ലൂര്‍ എച്ച്. എഫ് ഇന്ത്യ  മിക്സിംഗിലെ ഡോ. എം. എന്‍. അജി,പ്രഫ. എം.ആര്‍. അനന്തരാമന്‍, പ്രഫ. പ്രശാന്ത് രാഘവന്‍,ഡോ.  പി. ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

 ദേശീയ രാജ്യാന്തര തലങ്ങളിലെ  പ്രമുഖ ശാസ്ത്രജ്ഞര്‍, പോളിമര്‍ ടെക്നോളജി വിദഗ്ധര്‍, ഗവേഷകര്‍, വ്യവസായ പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ പഠിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930