07 November, 2024 07:10:40 PM


പ്രഫ. എം.എസ്. ജിഷയ്ക്ക് സീനിയര്‍ സയന്‍റിസ്റ്റ് അവാര്‍ഡ്



കോട്ടയം: മൈക്രോ ബയോളജിസ്റ്റ്സ് സൊസൈറ്റി ഇന്ത്യയുടെ 2024ലെ സീനിയര്‍ സയന്‍റിസ്റ്റ് അവാര്‍ഡിന് മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജി മേധാവി  പ്രഫ. എം.സ് ജിഷ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്ര ആസ്ഥാനമായുള്ള സൊസൈറ്റി രാജ്യത്തെ വിവിധ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍നിന്നുള്ള അധ്യാപകരെയാണ് അവാര്‍ഡിന് പരിഗണിച്ചത്. മൈക്രോബയോളജിയിലെ പഠന, ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ നല്‍കിയ സംഭാവനകള്‍ വിലയിരുത്തിയാണ് പുരസ്കാരം നിര്‍ണയിച്ചതെന്ന് സൊസൈറ്റി ചെയര്‍മാന്‍ ഡോ.എ.എം. ദേശ്മുഖ് അറിയിച്ചു. ഈ രംഗത്ത് 24 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഡോ. ജിഷയുടെ പ്രധാന പഠന മേഖലകള്‍  ഫുഡ് ആന്‍റ് അഗ്രിക്കള്‍ച്ചറല്‍ മൈക്രോബയോളജി, ജൈവ വളങ്ങളുടെയും ജൈവ കീടനാശിനികളുടെയും ഉത്പാദനം തുടങ്ങിയവയാണ്.  
സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ബയോസയന്‍സസില്‍ അധ്യാപികയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്‍റ് സയന്‍സ് ആന്‍റ് ടെക്നോളജിയുടെ കോ-ഓര്‍ഡിനേറ്ററുമാണ്. വിവിധ സര്‍വകലാശാലകളിലും കോളജുകളിലും ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായും പ്രവര്‍ത്തിക്കുന്നു. ദേശീയ, രാജ്യാന്തര തലങ്ങളില്‍ നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K