06 July, 2024 06:48:16 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷാ തീയതി 

ഒന്നാം സെമസ്റ്റര്‍ ബിവോക്ക് വിഷ്വല്‍ മീഡിയ ആന്‍റ് ഫിലിം മേക്കിംഗ് (ന്യൂ സ്കീം 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ് റീ അപ്പിയറന്‍സ്) പരീക്ഷകള്‍ ജൂലൈ 22 ന് ആരംഭിക്കും.

പരീക്ഷക്ക് അപേക്ഷിക്കാം 

പത്താം സെമസ്റ്റര്‍ ഐഎംസിഎ (2019 അഡ്മിഷന്‍ റെഗുലര്‍,2017,2018 അഡ്മിഷന്‍ സപ്ലിമെന്‍റ്റി) ഡിഡിഎംസിഎ (2014,2015,2016 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് ) പരീക്ഷയ്ക്ക് ജൂലൈ 15 വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. ജൂലൈ 19ന് ഫൈനോടു കൂടിയും ജൂലൈ 20 ന് സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ ബി.വോക്ക് സൗണ്ട് എന്‍ജിനീയറിംഗ് (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പീയറന്‍സ് മെയ് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ ഒന്‍പതിന് ആരംഭിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
...........................
നാലാം സെമസ്റ്റര്‍ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് മോഡല്‍ 3 സി.ബി.സി.എസ്. (ന്യൂ സ്കീം 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2017, 2018, 2019, 2020, 2021 അഡ്മിഷന്‍ റീ അപ്പീയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ ഒന്‍പതിന് ആരംഭിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
......................
നാലാം സെമസ്റ്റര്‍  എംഎസ്സി ഫിസിക്സ്, സ്പേസ് സയന്‍സ്  (2022 അഡ്മിഷന്‍ റെഗുലര്‍, 2019, 2020, 2021 അഡ്മിഷന്‍ റീ അപ്പീയറന്‍സ് ഏപ്രില്‍ 2024 ) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ ഒന്‍പതിന് ആരംഭിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

വൈവ വോസി

നാലാം സെമസ്റ്റര്‍ എംഎ ഹിന്ദി സിഎസ്എസ് (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പീയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ പ്രോജക്റ്റ്, വൈവ വോസി പരീക്ഷകള്‍ ജൂലൈ 11 ന് ആരംഭിക്കും.
...........................
നാലാം സെമസ്റ്റര്‍ എംകോം ആന്‍റ്  എംസിഎം. (സി.എസ്.എസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2019,2020,2021 അഡ്മിഷന്‍ റീ അപ്പീയറന്‍സ ഏപ്രില്‍ 2024) പരീക്ഷയുടെ പ്രോജക്റ്റ്, വൈവ വോസി പരീക്ഷകള്‍ ജൂലൈ ഒന്‍പതിന് ആരംഭിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K