16 May, 2024 05:27:33 PM
മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നവമാധ്യമ പരിശീലന ക്യാമ്പിന് തുടക്കമായി
കോട്ടയം: നവ മാധ്യമ രംഗത്തെ നൂതന സാങ്കേതിക വിദ്യകള്‍ പരിശീലിപ്പിക്കുന്നതിനും, സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനുമായി മഹാത്മാഗാന്ധി സര്‍വ്വകലാശാല ലൈബ്രറി സംഘടിപ്പിക്കുന്ന ദ്വിദിന സമ്മര്‍ ക്യാമ്പ് -സമ്മര്‍ ഡിജി ടോക്കിന് തുടക്കമായി. സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡോ.സി.എം. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഷാജന്‍ സി. കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. യൂണിവേഴ്സിറ്റി ലൈബ്രേറിയന്‍ ലത അരവിന്ദ്, അസിസ്റ്റന്‍റ് ലൈബ്രേറിയന്‍ ഷൈനി ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.
സര്‍വകലാശാല ക്യാമ്പസില്‍ നടക്കുന്ന ദ്വിദിന ക്യാമ്പിന് നവ മാധ്യമ മേഖലയിലെ പ്രമുഖരാണ് നേതൃത്വം നല്‍കുന്നത്. ഡിജിറ്റല്‍ കണ്ടന്‍റ് തയ്യാറാക്കല്‍, മൊബൈല്‍ ജേണലിസം, മള്‍ട്ടിമീഡിയ പ്രൊഡക്ഷന്‍, കണ്ടന്‍റ് ക്രിയേഷനും എ.ഐ ടൂളുകളും, പ്രൊജക്ട് പ്രസന്‍റേഷന്‍ ആന്‍റ് റിവ്യൂ, ഫാക്ട് ചെക്കിംഗ്, ഡിജിറ്റല്‍ ഫോട്ടോഗ്രാഫി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിശദീകരിക്കും.ഇതോടൊപ്പം പ്രായോഗിക പരിശീലനവും പ്രോജക്ടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.