13 May, 2024 05:42:02 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.


സിവിൽ സർവീസ് പരീക്ഷാ പരിശീലനം; 25 വരെ അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സർവകലാശാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂണിൽ ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന ബാച്ചുകളിലേയ്ക്ക് മെയ് 25 വരെ അപേക്ഷ സമർപ്പിക്കാം.  ഫോൺ-9188374553


പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റർ ബിഎച്ച്എം(2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2020,2021,2022 അഡ്മിഷൻ സപ്ലിമെൻററി - പുതിയ സ്‌കീം) പരീക്ഷകൾ മെയ് 21ന് ആരംഭിക്കും.  
നാളെ(മെയ് 15) വരെ ഫീസ് അടച്ച് അപേക്ഷിക്കാം. മെയ് 16ന് ഫൈനോടു കൂടിയും മെയ് 17ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.


പരീക്ഷയ്ക്ക് അപേക്ഷിക്കാം

മൂന്ന്, നാല് സെമസ്റ്ററുകൾ എംഎ, എംഎസ്സി, എംകോം(സിഎസ്എസ് - പ്രൈവറ്റ് രജിസ്‌ട്രേഷൻ - 2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് മെയ് 22 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.  
മെയ് 24 വരെ ഫൈനോടു കൂടിയും മെയ് 25ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ  സ്വീകരിക്കും.


പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.എസ്.സി ഇൻ ബേസിക് സയൻസ് - സ്റ്റാറ്റിസ്റ്റിക്‌സ് - 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും സപ്ലിമെൻററിയും - മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ ഏഴിന് മാല്യങ്കര എസ്എൻഎം കോളജിൽ നടക്കും.  വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.


പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റർ എംഎ മലയാളം പിജിസിഎസ്എസ്(2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷൻ സപ്ലിമെൻററി - നവംബർ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് മെയ് 24 വരെ ഓൺലൈനിൽ സമർപ്പിക്കാം.

സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.ടെക്ക് എനർജി സയൻസ് ആൻറ് ടെക്‌നോളജി (ഫാക്കൽറ്റി ഓഫ് ടെക്‌നോളജി ആൻറ് അപ്ലൈഡ് സയൻസസ് - 2022-24 ബാച്ച് റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് മെയ് 25 വരെ സ്‌കൂൾ ഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K