30 April, 2024 06:54:37 PM


എം.ജി ക്യാറ്റ്; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മെയ് അഞ്ചിന് അവസാനിക്കും



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പഠന വകുപ്പുകളിലും ഇന്‍റര്‍ സ്കൂള്‍ സെന്‍ററുകളിലും  എം.എ, എം.എസ്സി, എം.ടി.ടി.എം, എല്‍.എല്‍.എം. എം.എഡ്, എം.പി.ഇ.എസ്, എം.ബി.എ പ്രോഗ്രാമുകളില്‍ 2024 വര്‍ഷത്തെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മെയ് അഞ്ചിന് അവസാനിക്കും. 

പ്രോഗ്രാമുകള്‍, യോഗ്യത, പ്രവേശന നടപടികള്‍, സീറ്റുകളുടെ എണ്ണം, പരീക്ഷാ ഷെഡ്യൂള്‍ തുടങ്ങിയ വിവരങ്ങള്‍ https://cat.mgu.ac.in/  എന്ന വെബ്സൈറ്റില്‍ ലഭിക്കും. അവസാന സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. എം.എഡ് പ്രോഗ്രാമിന് യോഗ്യതാ പരീക്ഷയുടെ അവസാന രണ്ടു സെമസ്റ്ററുകളിലെ ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. അതത് പഠന വകുപ്പുകള്‍ പ്രവേശനത്തിനായി നിഷ്കര്‍ഷിക്കുന്ന തീയതിക്കുള്ളില്‍ അക്ഷേകള്‍ നിശ്ചിത യോഗ്യത നേടിയിരിക്കണം.

എം.ബി.എ ഒഴികെയുള്ള പ്രോഗ്രാമുകളിലേയ്ക്ക് https://cat.mgu.ac.in/ എന്ന വെബ്സൈറ്റ് വഴിയും എം.ബി.എയ്ക്ക് https://admission.mgu.ac.in  എന്ന വെബ്സൈറ്റ് വഴിയുമാണ് അപേക്ഷ നല്‍കേണ്ടത്. പ്രവേശന പരീക്ഷ മെയ് 17,18 തീയതികളില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും.എം.ബി.എ പ്രോഗ്രാമിന് സര്‍വകലാശാല പൊതു പ്രവേശന പരീക്ഷ നടത്തുന്നതല്ല. 

ഫോണ്‍: 0481 2733595, ഇ-മെയില്‍: cat@mgu.ac.in  എം.ബി.എ പ്രോഗ്രാം സംബന്ധിച്ച വിവരങ്ങള്‍ 0481 2733367 എന്ന ഫോണ്‍ നമ്പറിലുംsmbs@mgu.ac.in  എന്ന ഇ-മെയിലിലും ലഭിക്കും.
(പി.ആര്‍.ഒ/39/326/2024)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K