22 March, 2024 07:14:32 PM
മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ
കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.
പരീക്ഷകൾ മാറ്റിവച്ചു
അഞ്ചാം സെമസ്റ്റർ സിബിസിഎസ്(സ്‌പെഷ്യൽ റീഅപ്പിയറൻസ് 2021 അഡ്മിഷൻ ബാച്ചിലെ പരാജയപ്പെട്ട വിദ്യാർഥികൾക്കു മാത്രം) ബിരുദ പരീക്ഷയിലെ മാർച്ച് 25ന് നടത്താനിരുന്ന പരീക്ഷ ഏപ്രിൽ 22ലേക്കും ഏപ്രിൽ 22ന് നടത്താനിരുന്നത് ഏപ്രിൽ 23ലേക്കും മാറ്റി. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാ കേന്ദ്രം
മാർച്ച് 26ന് തുടങ്ങുന്ന ആറാം സെമസ്റ്റർ സിബിസിഎസ് ബി.എ, ബി.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ(2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് സബ്‌സെൻറർ അനുവദിച്ചു. വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത സെൻററിൽ നിന്നും ഹാൾ ടിക്കറ്റുകൾ വാങ്ങി അനുവദിക്കപ്പെട്ട കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകണം.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.വോക് സസ്റ്റെയ്‌നബിൾ അഗ്രികൾച്ചർ(2021 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് - പുതിയ സ്‌കീം - ഫെബ്രുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ അഞ്ചു മുതൽ പാലാ സെൻറ് തോമസ് കോളജിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
.........................
ഒന്നാം സെമസ്റ്റർ എം.എസ്.സി ഇൻഡസ്ട്രിൽ കെമിസ്ട്രി(സിഎസ്എസ് - 2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019,2020,2021,2022 അഡ്മിഷനുകൾ സപ്ലിമെൻററി - ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 26 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
.........................
ആറാം സെമസ്റ്റർ ബി.എഫ്.ടി, ബി.എസ്.സി അപ്പാരൽ ആൻറ് ഫാഷൻ ഡിസൈൻ(സിബിസിഎസ് - പുതിയ സ്‌കീം - 2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് - മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 25 മുതൽ അതത് കോളജുകളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ എം.എസ്.സി സുവോളജി(പിജിസിഎസ്എസ് 2017,2018 അഡ്മിഷൻ സപ്ലിമെൻററി, 2014,2015,2016 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് - മെയ് 2023) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ മൂന്നു വരെ ഓൺലൈനിൽ അപേക്ഷിക്കാം.