05 February, 2024 06:57:00 PM
മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ
കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.
മാറ്റി വച്ച പരീക്ഷ 13ന്
ഒന്നാം സെമസ്റ്റർ സിബിസിഎസ്(പുതിയ സ്‌കീം - 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ സിബിസിഎസ് ബി.എസ്.സി സൈബർ ഫോറൻസിക്(2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019,2020,2021,2022 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകളുടെ മാറ്റി വച്ച ഫെബ്രുവരി അഞ്ചിലെ പരീക്ഷ ഫെബ്രുവരി 13ന് നടക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ എം.എസ്.സി ആർട്ടിഫിഷ്യൽ ഇൻറലിജൻസ്(സിഎസ്എസ് - 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2020-2022 അഡ്മിഷനുകൾ സപ്ലിമെൻററി-ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 12 മുതൽ അതത് കോളജുകളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
.......................
മൂന്നാം സെമസ്റ്റർ ബി.വോക് അഡ്വാൻസ്ഡ് കോഴ്‌സ് ഇൻ മൾട്ടിസ്‌പോർട്ട്‌സ് ആൻഡ് ഫിറ്റ്‌നസ് ട്രെയിനിംഗ്(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2018,2019,2020,2021 അഡ്മിഷനുകൾ റീഅപ്പിയറൻസ് - പുതിയ സ്‌കീം, ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 12 മുതൽ മാറമ്പള്ളി എംഇഎസ് കോളജിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ എം.എ ഇക്കണോമെട്രിക്‌സ്(പിജിസിഎസ്എസ് - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി - ജൂലൈ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 17 വരെ ഓൺലൈനിൽ സമർപ്പിക്കാം.
.......................
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടത്തിയ ഒന്നു മുതൽ എട്ടു വരെ സെമസ്റ്ററുകൾ ബി.ടെക് സ്‌പെഷ്യൽ സപ്ലിമെൻററി(ഇൻറേണൽ റീഡു - 2010നു മുൻപുള്ള അഡ്മിഷനുകൾ, 2010-2014 അഡ്മിഷനുകൾ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
.......................
രണ്ടാം സെമസ്റ്റർ പിജിസിഎസ്എസ് എം.എ കഥകളി വേഷം(റഗുലറും സപ്ലിമെൻററിയും - ജൂലൈ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 17 വരെ ഓൺലൈനിൽ സമർപ്പിക്കാം.