22 September, 2023 04:42:16 PM


മധു വധക്കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടർ നിയമനത്തിനെതിരെ മധുവിന്‍റെ അമ്മ സങ്കടഹർജി നൽകി



പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ നിയമനത്തിനെതിരെ മധുവിന്‍റെ അമ്മ സങ്കട ഹർജി നൽകി. കെ പി സതീശനെ നിയമിച്ച സർക്കാർ വിജ്ഞാപനം പുനഃപരിശോധിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി.

ചീഫ് ജസ്റ്റിസ് പ്രശ്‌നത്തിൽ ഇടപെടണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നുണ്ട്. മധുവിന്‍റെ കുടുംബത്തോട് കൂടിയാലോചന നടത്താതെയാണ് സെപ്ഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചെന്നാണ് മധുവിന്‍റെ അമ്മയുടെ പ്രധാന ആരോപണം. ഇമെയിൽ വഴിയാണ് ഹർജി സമർപ്പിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K