18 September, 2023 03:54:24 PM


ചെന്നൈ- മംഗലാപുരം ട്രെയിനിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി



കണ്ണൂർ ചെന്നൈ- മംഗലാപുരം ട്രെയിനിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്ത് തുളസിദർ സ്വദേശി
സയ്യിദ് ആരിഫ് ഹുസൈൻ ( 66) ആണ് മരിച്ചത്. ചെന്നൈ- മംഗലാപുരം മെയിലിലെ യാത്രക്കാരനായിരുന്നു.

രാവിലെ 9 മണിയോടെ ട്രെയിൻ കണ്ണൂരിൽ എത്തിയപ്പോൾ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈയിൽ നിന്ന് കയറിയ ഇയാൾ കാസർക്കോട്ടേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്.

മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K