14 September, 2023 04:00:55 PM


ഒറ്റപ്പാലത്ത് റെയിൽവേ സ്റ്റേഷന് സമീപം കേരള എക്സ്പ്രസ്സിന് നേരെ കല്ലേറ്



പാലക്കാട്: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിന് നേരെ കല്ലേറ് ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ്സിന് നേരെയായിരുന്നു കല്ലേറ്. കല്ലേറിൽ ബി 3 കോച്ചിന്‍റെ ജനൽ ചില്ലുകളിൽ ഒന്ന് തകർന്നു.

യാത്രക്കാർക്ക് പരുക്കുകളില്ല എന്നത് ആശ്വാസകരമാണ്. സംഭവത്തിൽ റയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.അതേസമയം, സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് ഇത് ആദ്യമായല്ല. ഇതിന് മുൻപും വിവിധ ട്രെയിനുകൾക്ക് നേരെ കല്ലേറ് ഉണ്ടായിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K