08 September, 2023 11:58:20 AM
''ബിജെപിയുടെ പെട്ടി കാലി, അവരുടെ വോട്ട് എവിടെ പോയി''- ഇ.പി. ജയരാജൻ
![](https://www.kairalynews.com/uploads/page_content_images/kairaly_news_16941545670.jpeg)
കണ്ണൂർ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍റെ വിജയം ഉറപ്പിച്ച സാഹചര്യത്തിലും ആരോപണവുമായി എൽഡിഎഫ് കൺലീനർ ഇ.പി. ജയരാജൻ. പുതുപ്പള്ളിയിൽ ബിജെപിയുടെ പെട്ടികാലിയാണെന്ന് ഇപി ജയരാജൻ ചൂണ്ടിക്കാട്ടി. ഇടതുപക്ഷത്തിന്‍റെ വോട്ട് ഇടതു പക്ഷത്തിനു തന്നെ ലഭിച്ചിട്ടുണ്ട്. എന്നാൽ ബിജെപിയുടെ അക്കൗണ്ട് കാലിയാണ്. ആ വോട്ടുകളെല്ലാം ചാണ്ടി ഉമ്മനു തന്നെ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
നിലവിലെ സ്ഥിതി വച്ച് നോക്കിയാൽ കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നതിൽ സംശയമില്ല. പക്ഷേ ബിജെപിക്ക് മണ്ഡലത്തിൽ വോട്ടില്ല. തെരഞ്ഞെടുപ്പു ഫലം പൂർണമായും വരട്ടെ. അതിനു ശേഷം എല്ലാം വിശകലനം ചെയ്ത ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.