30 August, 2023 12:25:13 PM


ആലപ്പുഴയില്‍ കാറ്റിലും മഴയിലും മരം വീണ് വീട് തകര്‍ന്നുആലപ്പുഴ: റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡില്‍ തേക്കേവീട്ടില്‍ യശോദയുടെ വീടാണ് ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ പുളി മരം വീണ് ഇന്നലെ രാത്രി തകര്‍ന്നത്. യശോദയും മകന്‍ സന്തോഷും കുടുംബവും ആണ് അപകട സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു.

വന്‍ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. വീട് പൂര്‍ണമായും തകര്‍ന്നു. വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന യശോദയുടെ മകന്‍ സന്തോഷിന്റെ ബൈക്കും തകര്‍ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K