17 November, 2023 10:19:56 AM


അമ്പലപ്പുഴ ദേശിയ പാതയിൽ ഡെലിവറി വാൻ സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു



അമ്പലപ്പുഴ: അമ്പലപ്പുഴ ദേശിയ പാതയിൽ പുന്നപ്ര ഭാഗത്ത് ഡെലിവറി വാൻ സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു. അമ്പലപ്പുഴ കുമാര നിവാസിൽ കൃഷ്ണചന്ദ്രൻ ആണ് മരിച്ചത്.

ഇന്ന് രാവിലെ 6 മണിയോടെ പുന്നപ്ര കളിത്തട്ട് ജംഗ്ഷന് സമീപം ആയിരുന്നു അപകടം. കൃഷ്ണചന്ദ്രൻ ഓടിച്ചിരുന്ന സ്കൂട്ടറിൽ ഡെലിവറി വാൻ ഇടിക്കുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K