20 November, 2023 08:18:18 PM


ആലപ്പുഴയിൽ മെത്തഫിറ്റമിനും കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ



ആലപ്പുഴ: വിൽപനക്കായി സൂക്ഷിച്ച  7.9 ഗ്രാം മെത്താഫിറ്റമിൻ, 20 ഗ്രാം കഞ്ചാവ്  എന്നിവയുമായി യുവാവ് എക്സൈസിന്‍റെ പിടിയിലായി. ആലപ്പുഴ നഗരസഭ  മുല്ലാത്ത് വളപ്പ് വാർഡ് റഹിമ മൻസിലിൽ ബാദുഷയാണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരൻ മാഹീന് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി.
 
ആലപ്പുഴ എക്‌സൈസ് റേഞ്ച്  ഇൻസ്പെക്ടർ എസ് സതീഷിൻ്റെ  നേതൃത്വത്തിൽ  നടത്തിയ രാത്രികാല പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ബാദുഷയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എക്സൈസ് പ്രിവന്റീവ് ഓഫീസർ ആൻ്റണി, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം വി വിജി, സിവിൽ എക്സൈസ് ഓഫീസർമാരായ എച്ച് മുസ്തഫ,ബിയാസ്, മായാജി,പ്രതീഷ് പി നായർ, കെ എസ് ഷഫീക്ക്, എക്സൈസ് ഡ്രൈവർ സി ജി ഷാജു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K