13 November, 2023 03:46:52 PM
നൂറനാട് മണ്ണെടുപ്പ്; സമരത്തെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു

ആലപ്പുഴ: നൂറനാട് മറ്റപ്പള്ളിയില്‍ മണ്ണെടുപ്പിനെതിരായ ശക്തമായ സമരത്തെ തുടര്‍ന്ന് മണ്ണെടുപ്പ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. തുടര്‍ നടപടി 16ന് ചേരുന്ന സര്‍വ്വകക്ഷിയോഗത്തിന് ശേഷം തീരുമാനിക്കും. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. ജനകീയ പ്രതിഷേധത്തെതുടര്‍ന്ന് രണ്ടുദിവസം മുന്‍പ് നിര്‍ത്തിവച്ച മണ്ണെടുപ്പ് ഇന്ന് പുലര്‍ച്ചയോടെ പുനരാരംഭിക്കുകയായിരുന്നു.