06 November, 2023 10:51:11 AM


ആലപ്പുഴയില്‍ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറ് കത്തിയമര്‍ന്നു



ആലപ്പുഴ: ആലപ്പുഴയില്‍ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറ് കത്തിയമര്‍ന്നു. താമരക്കുളം ഒന്നാം മൈല്‍ സ്വദേശി സഹറുദ്ദീന്‍റെ കാറാണ് കത്തിയത്. ടയര്‍ പൊട്ടിത്തെറിച്ച ശബ്ദം കേട്ടാണ് സഹറുദ്ദീന്‍ കാര്‍ കത്തിയത് അറിഞ്ഞത്. കായംകുളത്ത് നിന്നും അഗ്‌നിശമന സേനയെത്തി തീയണച്ചു. ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K