16 November, 2023 01:36:17 PM
ആലപ്പുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി
ആലപ്പുഴ: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. ആലപ്പുഴ ചെങ്ങന്നൂർ മുളക്കുഴയിൽ കിഴക്കേ പറമ്പിൽ ശ്രീജിത്താണ് മരിച്ചത്. ഭാര്യ ജയശ്രീക്ക് വെട്ടേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ദാരുണ സംഭവമുണ്ടായത്.
വെട്ടുകത്തിയുപയോഗിച്ചാണ് ശ്രീജിത്ത് ഭാര്യയെ ആക്രമിച്ചത്. തലക്കും കഴുത്തിനും വെട്ടേറ്റ ജയശ്രീ അയൽവാസിയുടെ വീട്ടിലേക്ക് ഓടിക്കയറി. ഇവരെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ ശ്രീജിത്ത് വീടിനുള്ളിൽ കയറി തൂങ്ങി മരിക്കുകയായിരുന്നു. കുടുംബ കലഹമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.