24 November, 2023 12:48:35 PM
ആലപ്പുഴയിൽ പിതാവിനെ വാക്കർ കൊണ്ട് അടിച്ചു കൊന്ന കേസിൽ മകൻ അറസ്റ്റിൽ

ആലപ്പുഴ: അച്ഛനെ വാക്കർ കൊണ്ട് അടിച്ചുകൊന്ന കേസിൽ മകൻ അറസ്റ്റിൽ. പുന്നപ്ര ഈരേശേരിയിൽ സെബിൻ ക്രിസ്റ്റ്യ(26)നെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ പിതാവ് സെബാസ്റ്റ്യൻ (65) കഴിഞ്ഞ 21-ന് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. സെബാസ്റ്റ്യന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.