21 November, 2023 05:29:30 PM
മാനസിക വിഭ്രാന്തിയുള്ള 58 കാരിയെ മദ്യം നൽകി പീഡിപ്പിച്ചു; ഓട്ടോഡ്രൈവർ പിടിയിൽ
ആലപ്പുഴ: ആലപ്പുഴയിൽ മാനസിക വിഭ്രാന്തി നേരിടുന്ന വയോധികയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി. തൃക്കുന്നപ്പുഴ സ്വദേശിയായ 58 കാരിയാണ് പീഡനത്തിന് ഇരയായത്. ക്രൂരമായി പീഡിപ്പിക്കപ്പെട്ട വയോധിക വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പ്രതി പ്രസേനനെ തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ആശുപത്രിയിൽ എത്തിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതി വയോധികയെ കബളിപ്പിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ പ്രതി വയോധികയെ വീട്ടിലെത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു.