30 September, 2023 10:00:13 AM


ആലപ്പുഴയിൽ കടലിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി



ആലപ്പുഴ: മാരാരിക്കുളം കാട്ടൂരിൽ  മൽസ്യബന്ധനത്തിനിടെ കടലിൽ വീണ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കാട്ടൂർ വാഴക്കൂട്ടത്തിൽ ജിബിൻ(30) ആണ് മരിച്ചത്.

കടലിൽ അർത്തുങ്കൽ പള്ളിത്തോടിന് പടിഞ്ഞാറ് ഭാഗത്ത് നിന്ന് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിനിടെ തിങ്കളാഴ്ച പുലർച്ചെയാണ് ജിബിനെ കടലിൽ വീണ് കാണാതായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K