15 October, 2023 03:19:06 PM


മാന്നാറിൽ നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു



ആലപ്പുഴ: മാന്നാറിൽ നാലു വയസ്സുള്ള മകനെ കൊന്ന ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. മകൻ ഡൽവിൻ ജോണിന് കൊലപ്പെടുത്തിയ ശേഷം അച്ഛൻ മിഥുൻ കുമാർ തൂങ്ങിമരിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. 

മിഥുൻ കുമാറിന്‍റെ മാതാപിതാക്കളാണ് ഈ വരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ അമ്മ വിദേശത്ത് നേഴ്സ് ആയി ജോലി ചെയ്യുകയാണ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K