01 November, 2023 12:25:36 PM
അമ്പലപ്പുഴ എടത്വയിൽ വാഹനാപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ആലപ്പുഴ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിൽ എടത്വ കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് സമീപം പച്ചക്കറി കയറ്റിവന്ന വാഹനം ഇടിച്ച് ഇരുചക്ര വാഹനയാത്രക്കാരൻ മരിച്ചു. തലവടി വാതപ്പള്ളി ജോസ് തോമസ് (മോനിച്ചൻ-58) ആണ് മരിച്ചത്. രാവിലെ 8 മണിയോടെയായിരുന്നു അപകടം.