23 September, 2023 02:57:41 PM
ആലപ്പുഴയില്‍ കോടതി വളപ്പിൽ ഭർത്താവും ഭർതൃമാതാവും യുവതിയെ വളഞ്ഞിട്ട് തല്ലി
ആലപ്പുഴ : ആലപ്പുഴ ചേർത്തലയിൽ കോടതി വളപ്പിൽ യുവതിക്ക് ക്രൂര മർദ്ദനം. ഭർത്താവും ഭർതൃമാതാവും ചേർന്നാണ് യുവതിയെ പൊലീസുകാരന്‍റെ സാന്നിദ്ധ്യത്തിൽ മർദ്ദിച്ചത്. കുടുംബ തർക്കമാണ് മർദ്ദനത്തിന് കാരണമെന്നാണ് വിവരം. യുവതിയും ഭർത്താവും തമ്മിലുളള വിവാഹമോചന ഹർജി കോടതിയുടെ പരിഗണനയിലാണ്. ഇന്നലെ രണ്ട് മക്കളെ ഭർത്താവിനെ ഏൽപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. കുട്ടികളെ വിട്ട് നൽകാൻ യുവതി വിസമ്മതിച്ചതോടെയായിരുന്നു മർദ്ദനമെന്നാണ് വിവരം.