20 September, 2023 12:25:14 PM
ഒരു സിഗ്നല്‍ ലൈറ്റ് പണിയാന്‍ ഒന്‍പതരലക്ഷം രൂപയോ? ചോദ്യവുമായി ജനങ്ങള്‍
കേരളത്തിലങ്ങോളമിങ്ങോളം ട്രാഫിക് ലൈറ്റായിട്ടും വെയ്റ്റിംങ്ങ് ഷെഡ്ഡുകളായിട്ടും എംഎല്‍എ ഫണ്ടുകളുപയോഗിച്ച് ഒട്ടനവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ചെറിയ തുകയ്ക്ക് പണി തീരേണ്ട പ്രവര്‍ത്തികള്‍ക്കെല്ലാം വന്‍ അടങ്കല്‍ തുകയാണ് മാറ്റിവെച്ചിരിക്കുന്നത്. സര്‍ക്കാര്‍ നഷ്ടത്തില്‍ നില്‍ക്കുമ്പോളും ഇത്തരം പ്രവര്‍ത്തികളിലൂടെ വന്‍തുക തട്ടിപ്പ് നടത്തുന്ന കൊണ്ടാണ് സര്‍ക്കാര്‍ നഷ്ടത്തിലേക്ക് പോകുന്നതെന്നാണ് നാട്ടുകാരുടെ പൊതുവേയുളള ആരോപണം.
എംഎല്‍എ യുടെ 2018-19 വർഷത്തെ എസ്.ഡി.എഫ് ഫണ്ട് ഉപയോഗിച്ച് സിഗ്നല്‍ ലൈറ്റ് പണിയാന്‍ അടങ്കൽ തുകയായി 963943 രൂപയാണ് ഉൾകൊള്ളിച്ചത്. ഇത് സിഗ്നൽ ലൈറ്റിലെ ബോർഡിൽ വ്യക്തമായി സൂചിപ്പിച്ചിട്ടുമുണ്ട്. എന്നാൽ ഇതിൽ വൻവെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ആരോപണം. അലുമിനിയത്തിന്‍റെ രണ്ട് കാലുകളും ഒരു സെർവറും ലൈറ്റുകളും മാത്രമാണ് ഇതിനുള്ളത്.
ഈ വിധം ഒരു സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ പരമാവധി രണ്ടര അല്ലെങ്കിൽ മൂന്ന് ലക്ഷം രൂപയേ വരു എന്നാണ് നാട്ടുകാരുടെ പക്ഷം. ഉദ്യോഗസ്ഥർ മുതൽ നേതാക്കൾ വരെ ഉൾപ്പെട്ടിട്ടുള്ള അഴിമതികളിൽ ഒന്നു മാത്രമാണിതെന്നാണ് നാട്ടുകാരുടെ ആരോപണം.
കേരളത്തിലങ്ങോളമിങ്ങോളം ട്രാഫിക് ലൈറ്റായിട്ടും വെയ്റ്റിംഗ് ഷെഡ്ഡുകളായിട്ടും എംഎല്‍എ ഫണ്ടുകളുപയോഗിച്ച് ഒട്ടനവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ചെറിയ തുകയ്ക്ക് പണി തീരേണ്ട പ്രവര്‍ത്തികൾക്കെല്ലാം വന്‍ തുകയാണ് മാറ്റിവെച്ചിരിക്കുന്നത്. കടക്കെണിയിലേക്ക് കൂപ്പുകുത്തുമ്പോഴും സർക്കാരിന്റെ നേതൃത്വത്തിലുള്ള ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ വൻ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.