16 November, 2023 08:06:07 AM
എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആലപ്പുഴയിലെ കോളേജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയില്‍
ആലപ്പുഴ: ആലപ്പുഴയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയിൽ. ആലപ്പുഴ പുളിങ്കുന്ന് എൻജിനീയറിങ് കോളേജ് ഹോസ്റ്റലിലാണ് എൻജിനീയറിങ് വിദ്യാർഥി അനന്തജിത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നാംവർഷ എഞ്ചിനീയറിങ് വിദ്യാർഥിയായ അനന്തജിത്ത് ഇടുക്കി കല്ലാർ സ്വദേശിയാണ്. മൃതദേഹം പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി