06 November, 2023 01:12:24 PM
വയലാർ നാഗംകുളങ്ങരയിൽ കടത്തുവള്ളം മുങ്ങി; ആളപായമില്ല

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വയലാർ നാഗംകുളങ്ങരയിൽ കടത്തുവള്ളം മുങ്ങി. എല്ലാവരും നീന്തിരക്ഷപ്പെട്ടു. വള്ളത്തിൽ 12 പേരുണ്ടായിരുന്നു. പതിനൊന്നരയോടെയാണ് സംഭവം നടന്നത്. നാഗംകുളങ്ങര അമ്പലത്തിലെ ആയില്യം കഴിഞ്ഞ് മടങ്ങിയവരാണ് വള്ളത്തിലുണ്ടായിരുന്നത്. വള്ളം എടുത്തയുടന്‍ മറിയുകയായിരുന്നു.