13 November, 2023 02:37:56 PM
ആലപ്പുഴ കളക്ടറേറ്റിലേക്ക് കർഷക മോർച്ച നടത്തിയ മാർച്ചിൽ സംഘർഷം
ആലപ്പുഴ: കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ പ്രതിഷേധിച്ച് കർഷക മോർച്ച ജില്ലാ കമ്മിറ്റി ആലപ്പുഴ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
കർഷക മോർച്ച സംസ്ഥാന പ്രസിഡന്‍റ് ഷാജി ആര്‍ നായർ, ബി ജെ പി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് മാറ്റുന്നു.