21 August, 2023 04:02:27 PM
പാലക്കാട് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു
പാലക്കാട്: ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു. നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പാലക്കാട് ചന്ദ്രനഗര്‍ സ്വദേശി പരമേശ്വരന്‍ ആണ് മരിച്ചത്. 96 വയസായിരുന്നു. കെട്ടിടത്തിന്‍റെ ആറാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു.