17 August, 2023 01:47:09 PM
പ്രതിയുടെ പേന അടിച്ചുമാറ്റി; തൃത്താല സിഐക്കെതിരെ നടപടിക്ക് ശുപാർശ
പാലക്കാട്: പ്രതിയുടെ കൈയിൽ നിന്ന് വിലപിടിപ്പുള്ള പേന ഉദ്യോഗസ്ഥൻ കൈക്കലാക്കിയ സംഭവത്തിൽ എസ്എച്ച്ഒയ്‌ക്കെതിരെ നടപടിക്ക് ശുപാർശ. തൃത്താല സിഐ വിജയകുമാരനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മോധാവി നോർത്ത് സോൺ ഐജിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ഫൈസൽ എന്നയാളാണ് പരാതി നൽകിയത്. കഴിഞ്ഞ ജൂണിലാണ് കാപ്പ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 60,000 രൂപയുടെ പേന കൈക്കലാക്കിയെന്നാണ് പരാതി.
കസ്റ്റഡിയിൽ എടുത്തപ്പോൾ അന്വേഷണത്തിന്‍റെ ഭാഗമായി വാങ്ങിയ പേന ജിഡിയിൽ രേഖപ്പെടുത്തുകയോ തിരിച്ചു നൽകുകയോ ചെയ്തിട്ടില്ലെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.