15 August, 2023 03:12:28 PM
തെരുവുനായ ആക്രമണം; ഇടുക്കിയിൽ മൂന്നു പേർക്ക് കടിയേറ്റു
അടിമാലി: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. ഇടുക്കി രാജകുമാരിയിൽ മൂന്നു പേർക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഉടുമ്പൻ ചോല സ്വദേശി ദർശൻ, കുളപ്പാറച്ചാൽ സ്വദേശി കുര്യൻ, രാജകുമാരി സ്വദേശി ജെയിംസ് മാത്യു എന്നിവർക്കാണ് തെരുനായയുടെ കടിയേറ്റത്.
ഒരു നായതന്നെയാണ് മൂന്നു പേരെയും കടിച്ചതെന്നാണ് വിവരം. ഇവരെ രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ഉമ്മ്യൂണോ ഗ്ലോബലൈൻ വാക്സിൻ നൽകുന്നതിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.