12 August, 2023 03:14:08 PM
വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ റിസോര്‍ട്ടിലെ മുറിയില്‍ അബോധാവസ്ഥയില്‍
മൂന്നാർ: തമിഴ്നാട്ടില്‍ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ രണ്ടു വിദ്യാര്‍ഥികളെ റിസോര്‍ട്ടിലെ ശുചിമുറിക്കുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. ചെന്നൈ ഊത്തു കോട്ട വിശ്വേശ്വര മള്‍ട്ടിക്കുലേഷന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ ജിജോ റാം (15), പി.മദനന്‍ (15) എന്നിവരാണ് ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.
ഇരുവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വിശദമാക്കിയത്. ഇന്നലെ രാവിലെയാണ് 89 കുട്ടികളും 15 അധ്യാപകരുമടങ്ങുന്ന സംഘം പഴയ മൂന്നാറിലെ റിസോർട്ടിലെത്തിയത്. മുറികളിലെത്തി ഫ്രഷായ ശേഷം എല്ലാവരും ഭക്ഷണം കഴിക്കുന്നതിനായി റിസോർട്ടിൻ്റെ ഭക്ഷണശാലയിലെത്തിയെങ്കിലും രണ്ടു പേർ കുറവുള്ളതായി കാണുകയായിരുന്നു. തുടർന്ന് അധ്യാപകർ നടത്തിയ തിരച്ചിലിലാണ് രണ്ടു പേരെയും അബോധാവസ്ഥയിൽ ഇവരുടെ മുറിയുടെ ശുചി മുറിയിൽ കണ്ടെത്തിയത്.