10 August, 2023 11:41:35 AM
ഇടുക്കിയിൽ മകന്‍റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ച സംഭവം; പ്രതി പിടിയില്‍
ഇടുക്കി: ഇടുക്കിയിൽ മകന്‍റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. മണിയാൻകുടി സ്വദേശി തങ്കമ്മയാണ് മരിച്ചത്. മകൻ സജീവ് പിടിയിലായി. കഴിഞ്ഞ മാസം 30 നാണ് തങ്കമ്മക്ക് മർദ്ദനമേറ്റത്. ഈ മാസം 7 ന് ആണ് തങ്കമ്മ മരിച്ചത്. ഗ്ലാസ് കൊണ്ട് തങ്കമ്മയുടെ തലയിലും ദേഹത്തും ഇടിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാത്തതിനായിരുന്നു മർദ്ദനം. മദ്യലഹരിയിലായിരുന്നു മർദ്ദനം എന്നാണ് പ്രാഥമിക നിഗമനം.